tag:blogger.com,1999:blog-80949022246488087272024-02-20T09:57:54.685-08:00B's PageCooking poetry and random thoughtsV G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.comBlogger12125tag:blogger.com,1999:blog-8094902224648808727.post-30296780884622792812012-09-22T18:49:00.000-07:002012-09-22T18:49:12.741-07:00ചെവി

ആൾതാമസമില്ലാത്ത

ചാരനിറമുള്ള കെട്ടിടങ്ങൾ പോലെ

വാക്കുകളും രാഗങ്ങളും.

വാക്കുകളിൽ നിന്ന്

അനുഭൂതിയും

രാഗങ്ങളിൽ നിന്ന്

സംഗീതവും

താമസം മാറിയിട്ട്

കാലമേറെയായി.

എന്നിട്ടും, പഴയ ശീലങ്ങളിൽ

മുടന്തിനടക്കുന്ന ഒരു

വയസ്സൻ കോൺട്രാക്റ്ററെപ്പോലെ

ഇഷ്ടികകളുടെയും

തറവിസ്തൃതിയുടെയുമെല്ലാം കണക്കുകൾ

മന:പാഠമാണ്.

V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-24913571357519617242012-09-22T18:31:00.000-07:002012-09-22T18:31:16.595-07:00ചാന്ദ്രികം

ഒരു കറുത്ത നക്ഷത്രം,

വെറി പിടിച്ച, പിടിവാശിക്കാരനായ

ഒരു കുട്ടിയെപ്പോലെ

'ഐസ്ക്രീം....

ഐസ്ക്രീം' എന്ന് കരഞ്ഞുകൊണ്ടേയിരിക്കും.

പൊറുതിമുട്ടിയ

തള്ളനക്ഷത്രങ്ങൾ

അപ്പോൾ,

പൊട്ടിപ്പോയ,

വക്കുമാത്രമായി മാറിയ

ആ കപ്പിൽ

ഒരു സ്കൂപ്പ് ഐസ്ക്രീം

വച്ചു കൊടുക്കും.

അത് കാണേണ്ട താമസം,

കുട്ടി അത് നക്കി നുണയാൻ തുടങ്ങും.

കഴിഞ്ഞാൽ പിന്നെയും

കരച്ചിലായി 'ഐസ്ക്രീം...

ഐസ്ക്രീം...' എന്നു പറഞ്ഞ്.

V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-60490920223613648852012-01-20T11:29:00.000-08:002012-01-20T11:29:28.400-08:00സമയംപൊള്ളുന്ന

ഒരു നിമിഷം

തണലിനായ്

വെയിലിനോട്

ചോദിച്ചു.

സമയമില്ലെന്ന്

വെയിൽ.V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-74918135679887106162012-01-08T23:41:00.000-08:002012-01-08T23:50:18.079-08:00വയലിൻഎല്ലാ വാദ്യങ്ങളിലും

വെച്ച്

വയലിനോടാണെനിക്കിഷ്ടം.

പക്ഷെ

പഠിച്ച രാഗങ്ങൾ

അതിൽ കൃത്യമായി

പ്രയോഗിക്കുന്നത്

വെറും

അഭ്യാസം മാത്രം;

സംഗീതമല്ല.

നെഞ്ചോട്

ചേർത്തുവെക്കുമ്പോൾ

ചങ്കിൽ നിന്നും

തന്ത്രികളിലേക്ക്

സ്വയം

വാർന്നു വീഴുന്നതാണ്

സംഗീതം.

അതിനു

വശമില്ലെങ്കിൽ

തച്ചുടച്ചു കളയണം

ആ വയലിനെ.V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-5053681889631154312012-01-08T23:07:00.000-08:002012-01-08T23:07:49.893-08:00ഒന്ന്, ഒന്നുകൾ മാത്രംഇടനാഴിയിൽ,

ഒരു ബെഞ്ചിൽ

ഏഴ്,

അഞ്ചിനോടു പറഞ്ഞു:

കുറച്ചങ്ങോട്ടു

നീങ്ങിയിരിക്കൂ;

വല്ലാത്ത ഉഷ്ണം.

അല്ലെങ്കിൽത്തന്നെ

നമ്മളിങ്ങനെ

ചേർന്നിരുന്നാൽ

ആളുകളെന്താണ്

വിചാരിക്കുക?

നമ്മളൊരുമിച്ച്,

എഴുപത്തഞ്ചെന്നല്ലേ

കരുതൂ?

എന്നിട്ടും,

ഉഷ്ണം ശമിക്കാതെ

ഏഴ്.

കുറച്ചു കഴിഞ്ഞപ്പോൾ

ഏഴിലെ,

ഏഴ്

ഒന്നുകളും

ഞാനൊന്ന്

നടന്നിട്ടു വരാം

എന്നു പറഞ്ഞ്

വീശിക്കൊണ്ട്

തലങ്ങും

വിലങ്ങും

നടക്കാൻ തുടങ്ങി.

ഏതാണ്ടിതു

തന്നെയായിരുന്നു

അഞ്ചിന്റെയും

അവസ്ഥ.

ഏഴിലെ ഏഴ്

ഒന്നുകളും

അഞ്ചിലെ അഞ്ച്

ഒന്നുകളും

പരസ്പരം

ഇടകലര്ർന്നും

പിരിഞ്ഞും

നടന്നു,

തലങ്ങും വിലങ്ങും.

ഉഷ്ണമൊന്ന്

ശമിച്ചപ്പോഴോ,

ആരാണ്

ഏഴിലേതെന്നും

ആരാണ്

അഞ്ചിലേതെന്നും

തിരിച്ചറിയാതെ

അവർ കുഴങ്ങി.

പിന്നെ,

അവർ

അവിടെനിന്നും

ഇറങ്ങി,

പല വഴിക്കും

പിരിഞ്ഞുപോയി.V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-64913164768040547842012-01-06T03:16:00.000-08:002012-09-22T19:05:15.091-07:00D.I.YLife

came to me

with a

Do-It–Yourself kit.

I opened

the box.

There are

no instructions.

Nothing.

Nothing at all.

What to do with it?V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-88644431893947133762011-12-28T03:14:00.000-08:002012-01-08T23:12:57.483-08:00വട്ടപ്പൂജ്യംകവിതയെ കവിതകൊണ്ട്

ഹരിച്ചാൽ കിട്ടുന്നത്

പൂജ്യമെങ്കിൽ,

കവിതയെ കവിതകൊണ്ട്

ഗുണിച്ചാൽ കിട്ടുന്നതും

പൂജ്യമെങ്കിൽ

കവിതയുടെ

മൂല്യമെന്തായിരിക്കും?V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-84812948775637786122011-12-28T02:56:00.000-08:002012-01-08T23:14:19.893-08:00HabitatsWhen animals lose

their natural habitats,

they turn aggressive.

Or tamed, they’re

fit for the circus

or the zoos.

When animals lose

their natural habitats, they

almost lose their

sense of balance.

Just the way

humans do.

Upon losing

their natural habitats

to the dogmas of family,

humans too have lost

their sense of being.

Reason, why family

is the wrong place

to bring up children.V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-23686841190836296512010-11-14T22:30:00.000-08:002010-11-14T22:30:44.242-08:00വയലൻസും അധികാരവുംഎന്താണ് വയലൻസ്? ആധുനിക ലോകക്രമത്തിൽ ഓരോ വ്യക്തിക്കും സ്വതന്ത്രമായും (ഇതു വളരെ ആപേക്ഷികമാണ്) ഭയരഹിതമായും ജീവിക്കാനുള്ള അവസ്ഥ ഉണ്ടെന്നാണ് നമ്മൾ വിശ്വസിക്കുന്നത്. ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം എടുത്തുകളയാനും അയാളിൽ ഭയം ജനിപ്പിക്കാനും (അല്ലെങ്കിൽ കൊന്നുകളയാൻ തന്നെ) മറ്റൊരു വ്യക്തിയ്ക്കോ അല്ലെങ്കിൽ കുറെ പേർക്കോ അതുമല്ലെങ്കിൽ സ്റ്റേറ്റിനോ കഴിയുന്ന അവസ്ഥയാണ് വയലൻസ് എന്നു എനിക്കു തോന്നുന്നു. ആ അർത്ഥത്തിൽ വയലൻസ് അധികാരവുമായി ബന്ധപ്പെട്ടിരിക്കുന്നു. അങ്ങിനെ അധികാരത്തോടുള്ള ആസക്തിയുമായും വയലൻസ് ബന്ധപ്പെട്ടു കിടക്കുന്നു.

ഒരു കുഞ്ഞിന്റെ വളർച്ചയിൽ അവൻ/അവൾ നിരന്തരം കടന്നു പോകുന്നത് ഒരുപാട് അധികാര ഘടനകളിൽ കൂടിയാണ്. മാതാപിതാക്കളുടെയും മുതിർന്നവരുടെയും അധ്യാപകരുടെയും പോലീസിന്റെയുമെല്ലാം. ഇതിന്റെ ഫലമായി ആ വ്യക്തിയിൽ ഉരുവപ്പെട്ടുവരുന്ന നിസ്സഹായതയും രോഷവുമെല്ലാം അയാളിൽ ഒരു dormant state-ൽ അടിഞ്ഞുകൂടുന്നുണ്ട്. ഇങ്ങിനെ, വയലൻസിന്റെ ഇരകളായ നമ്മളോരോരുത്തരും സാഹചര്യങ്ങളൂടെ ഉദ്ദീപനത്താൽ എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന അഗ്നിപർവ്വതങ്ങളായാണ് ജീവിച്ചുപോരുന്നത്. ഒരേ സമയം ഇരയും വേട്ടക്കാരനും ആയിരിക്കുന്ന അവസ്ഥ അഥവാ എപ്പോൾ വേണമെങ്കിലും ഒരു വേട്ടക്കാരനായി രൂപം മാറാവുന്ന ഒരു ഇര. ഇങ്ങിനെ വയലൻസ് നമ്മളിൽത്തന്നെ അന്തർലീനമായിരിക്കുകയും, അതിന്റെ മറുപാതിയായ അധികാരം നമ്മെ എപ്പോഴും മോഹപ്പെടുത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.

നമ്മളിലെ ശാന്തനും കാരുണ്യവാനുമായ ഒരാളെ കീഴ്പ്പെടുത്തി പുറത്തു ചാടാൻ വെമ്പുന്ന അക്രമവാസനയുള്ള മറ്റൊരാൾ നമ്മളിൽത്തന്നെയുണ്ട്. ഒരു ക്രിമിനലും എപ്പോഴും ഒരു ക്രിമിനൽ ആവണമെന്നില്ല എന്നതുപോലെ ഒരു ശാന്തനും എപ്പോഴും അങ്ങിനെ തന്നെ ആയിരിക്കണമെന്നില്ല. ഒരാളുടെ ഒരുവശം മാത്രം നമ്മൾ കാണുമ്പോൾ അയാളുടെ മറ്റു വശങ്ങൾ dormant ആയി നമ്മുടെ കാഴ്ചയിൽ വരാതെയിരിക്കുന്നു. ഒരു വിധേയനിൽ ഒരു അധിപതിയും, ഒരു സ്നേഹവാനിൽ ഒരു ക്രൂരനും, ഒരു വിനീതനിൽ ഒരു ധാർഷ്ട്യവാനും ഒക്കെ ഒളിച്ചിരിക്കുന്നു. പ്രകോപിതരാവുമ്പോഴോ അവസരം ഒത്തുവരുമ്പോഴോ മാത്രം അവർ പുറത്തുചാടുന്നു.

എന്തുകൊണ്ടായിരിക്കാം ഒരാൾ അയാളുടെ ഹീനതലങ്ങളെയെല്ലാം വളരെ വിദഗ്ദമായി മറച്ചുവെച്ചുകൊണ്ട് സമൂഹത്തിന് സ്വീകാര്യനായി ജീവിക്കുന്നത്? കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ, സമൂഹം എന്നിങ്ങനെയുള്ള അയാളുടെ ജീവിത സാഹചര്യങ്ങളിൽനിന്നും അവയുടെ സുരക്ഷിതത്വങ്ങളിൽനിന്നും അയാൾ ബഹിഷ്കൃതനാവും എന്നതുകൊണ്ടായിരിക്കണം അത്. അത് അയാളെ പേടിപ്പിക്കുന്നു. അങ്ങിനെ അയാൾ അടുത്ത തലമുറയിലേയ്ക്കും അതേ വയലൻസും അധികാരവും സംക്രമിപ്പിച്ചുകൊണ്ട് അതിന്റെ ഒരു വിഷമവൃത്തത്തിലേയ്ക്ക് സ്വയം അകപ്പെടുന്നു.

നമ്മൾ ഇന്നു ജീവിക്കുന്ന, പരിഷ്കൃത സമൂഹമെന്നു നമ്മൾ വിളിക്കുന്ന, ഈ ലോകത്തിന്റെ ഒരു അനിവാര്യതയാണ് വയലൻസും അധികാരവും എന്നു വരുമോ? കുട്ടികൾക്ക് സ്വതന്ത്രരും ഭയരഹിതരും ആയി വളരാൻ പറ്റാത്ത ഒരു സമൂഹവും അതിന്റെ സ്ഥാപനങ്ങളും വ്യവസ്ഥകളും ആണ് നമ്മുടേതെന്നെ വരുമോ?V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com1tag:blogger.com,1999:blog-8094902224648808727.post-82131221243252849902010-10-06T20:38:00.000-07:002010-10-06T20:38:28.412-07:00ഉപ്പ്ഒരു കടൽജീവിയായതുകൊണ്ടായിരിക്കാം

മനുഷ്യസ്രവങ്ങൾക്കെല്ലാം

ഉപ്പുരുചിയായത്.

അതുകൊണ്ടുതന്നെയായിരിക്കാം

എല്ലാ ഓർമ്മകളും

അവസാനം

ഒഴുകിയെത്തുന്നത്

കടലിലേയ്ക്കുതന്നെ.V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-62732989832281684792010-09-16T22:02:00.000-07:002010-09-16T22:02:35.055-07:00Let’s undo deathLet’s undo words

Let’s undo grammar

Let’s undo meanings

Let’s undo marriage

Let’s undo family

Let’s undo schools

Let’s undo courts

Let’s undo state

Let’s undo borders

Let’s undo religions

Let’s undo civilization

And when

all are undone,

let’s undo poetry.

Poetry is required

only when

life is fucked-up.V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0tag:blogger.com,1999:blog-8094902224648808727.post-36407546487997486112010-09-15T05:46:00.000-07:002010-09-15T05:46:27.863-07:00A lonely astronaut in spaceWords,

with the burden of meanings

Men,

with the burden of words

Earth,

with the burden of men

Are

bored to death.

Doesn’t life

exist somewhere

with its

simplest delights?V G Baburajhttp://www.blogger.com/profile/18224836321034944377noreply@blogger.com0